X

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; ഈമാസം 11ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് രൂപംനല്‍കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈമാസം 11ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. 2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

webdesk11: