X

രേണുക സ്വാമി കൊലക്കേസ്; നടന്‍ ദര്‍ശന് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

രേണുക സ്വാമി കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം നല്‍കി. കേസില്‍ അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദര്‍ശന് ജാമ്യം ലഭിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി മൂലം ദര്‍ശന്‍ ഇടക്കാല ജാമ്യത്തില്‍ ആണ്.

അറസ്റ്റിലായതിന് പിന്നാലെ ദര്‍ശന്‍ നിരന്തരം ജാമ്യത്തിന് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ച് ദര്‍ശന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. ഇതുമായി ബന്തപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ദര്‍ശന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും ദര്‍ശന്റെ കടുത്ത ആരാധകനായിരുന്ന രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്‌

webdesk18: