മുംബൈ: പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം(80) അന്തരിച്ചു. ഇന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1974ലും 1998ലും രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന രണ്ട് ആണവ പരീക്ഷണങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആണവ ശാസ്ത്രജ്ഞനായിരുന്നു ആര്‍ ചിദംബരം. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ശേഷം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
1990 മുതല്‍ 1993 വരെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആയിരുന്നു. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാനായിരുന്നു. പൊഖ്‌റാന്‍ (1975), പൊഖ്‌റാന്‍ (1998) എന്നീ ആണവ പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകള്‍ ഏകോപിപ്പിച്ചത് ചിദംബരമായിരുന്നു.