X

ഇറാഖ് പുനരുദ്ധാരണത്തിന് തയാറെന്ന് ഫ്രാന്‍സ്

 

ബഗ്ദാദ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തില്‍ തകര്‍ന്ന ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാണെന്ന് ഫ്രാന്‍സ്. ഇറാഖ് സന്ദര്‍ശിച്ച ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ യൂവ്‌സ് ലി ഡ്രിയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് തീവ്രവാദികളുമായുള്ള പോരാട്ടത്തിലാണ് ഇറാഖിലെ പ്രമുഖ നഗരങ്ങള്‍ നാമാവശേഷമായത്. പോരാട്ടത്തില്‍ ഐഎസിനെ തുരത്തിയെങ്കിലും വന്‍ കെട്ടിടങ്ങളും മിനാരങ്ങളും മസ്ജിദുകളും സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലും തകര്‍ന്നിരുന്നു. 2014 മുതല്‍ ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സും ഇറാഖ് ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇറാഖ് പുനര്‍നിര്‍മിക്കുകയാണെങ്കില്‍ ഫ്രാന്‍സിന്റെ സഹായവും ഉണ്ടാകും-വിദേശകാര്യമന്ത്രി വ്യക്തമാക്കി. ആക്രമണങ്ങളില്‍ ബാഗ്ദാദ് അടക്കമുള്ള നഗരങ്ങള്‍ക്ക് നാശം നേരിട്ടിരുന്നു. ഫ്രാന്‍സിലെ വിദഗ്ദ്ധരുടെ പിന്തുണ ഇറാഖ് ആഗ്രഹിക്കുന്നതായി ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജഫാരി പറഞ്ഞു. പുനരുദ്ധാരണങ്ങള്‍ക്കായി 100 ബില്യണ്‍ ഡോളറെങ്കിലും ആവശ്യമായി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

chandrika: