ന്യൂഡല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍്മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാര്‍ മോഡലായ ക്വിഡ് കാറുകള്‍ വിപണിയില്‍ നിന്നു തിരികെ വിളിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ വിറ്റ പകുതിയിലേറെ കാറുകളും കമ്പനി തിരികെ വിളിച്ചു. ഇന്ധന സംവിധാനത്തിലെ തകരാറും ഹോസ് ക്ലിപ്പ് പ്രശ്‌നവുമാണ് കാരണം.
2016 മെയ് 18 വരെ നിര്‍മ്മിച്ച 50,000 ക്വിഡ് കാറുകളാണ് തിരികെ വിളിക്കുന്നത്. 800സിസി ക്വിഡ് കാറുകളുടെ ഫ്യുവല്‍ ഹോസ് ക്ലിപ്പ്, ഇന്ധന സംവിധാനം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്നും ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കമ്പനിയിലെ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള എക്കാലത്തെയും വലിയ തിരിച്ചു വിളിക്കലാണിത്. ക്വിഡിന്റെ വരവിലൂടെ മാരുതി സുസുക്കിയുടെ ആള്‍ട്ടോ കാറിന് ശക്തമായ വെല്ലുവിളിയാണുയര്‍ത്തിയിരുന്നത്. മനോഹരമായ ഡിസൈനും താരതമേന്യ ചെറിയ വിലയും കാറിന്റെ പ്രത്യേകതയാണ്. ഇതുവരെ വിപണിയിലെത്തിയത് ഏകദേശം 86,000ത്തോളം കാറുകളാണ്.