ഖത്തര്‍ ലോകകപ്പിലെ പ്രധാന അട്ടിമറികളിലൊന്നായ അര്‍ജന്റീനയെ വീഴ്ത്തിയ സൗദിയുടെ പരിശീലകന്‍
ഹെര്‍വ് റെനാര്‍ഡ് രാജിവെച്ചു. സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് രാജി അറിയിച്ചത്. ഫ്രഞ്ച് വനിതാ ടീം പരിശീലകനായാണ് അദ്ദേഹം പോകുന്നത്.
2019 ജൂലൈയിലാണ് അദ്ദേഹം സൗദി ടീമിന്റെ പരിശീലനത്തിന് എത്തുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ നേടിയ ഐതിഹാസിക വിജയം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.