സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തിടുക്കപ്പെട്ട തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്.ഒരു പ്രശ്‌നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനമെന്നും വി.എം സുധീരന്‍ പറഞ്ഞു.
കാലങ്ങളായി നിലനില്‍ക്കുന്ന ഒരു ആനുകൂല്യം ഇതു പോലെ നിര്‍ത്തല്‍ ചെയ്യുന്ന ഈ രീതി സര്‍ക്കാറിലെ ജനാധിപത്യ മതേതര വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. ഇത് പുനഃപരിശോധിക്കാനും ബന്ധപ്പെട്ട സംഘടനകളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍ അനന്തരനടപടിയിലേക്ക് പോകാനും തയ്യാറാകുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.