X

സമുദായ നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന്. വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് വച്ച് ക്ലീമിസ് തിരുമേനിയുടെ നേതൃത്വത്തിലാണ് യോഗം.

പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, എച്ച് ഷഹീര്‍ മൗലവി, സൂസപാക്യം തിരുമേനി, ധര്‍മരാജ് റസാലം തിരുമേനി, ബര്‍ണബാസ് തിരുമേനി എന്നീ നേതാക്കള്‍ പങ്കെടുക്കും.

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവും അതിനോട് സര്‍ക്കാര്‍ കാണിക്കുന്ന അനുഭാവപൂര്‍വമായ സമീപനവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിനെ പിന്തുണച്ച് മന്ത്രി വിഎന്‍ വാസവനും രംഗത്തെത്തിയിരുന്നു.

web desk 1: