ജാര്‍ഖണ്ഡില്‍ ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ മാര്‍ച്ച് ആദ്യവാരമാണ് സംഭവം. തീവ്രഹിന്ദുത്വ സംഘടനകളായ ആര്.എസ്.എസ്, വിഎച്ച്വി എന്നിവയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തന ക്യാമ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്.
അറുപത് സ്ത്രീകളടക്കം നൂറുപേരെ കനലിലൂടെ നഗ്നപാദരായി നടത്തിച്ചാണ് ഈ ക്രൂരത നടന്നത്. ഇത്തരത്തിലുള്ള ചടങ്ങുകളില്‍ നൂറുകണക്കിന് ആദിവാസികളെയാണ് കൂടുതലായും ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നത്. ഗിരി വനവാസി കല്യാണ്‍ പരിഷത്ത് എന്ന സംഘടനയാണ് സാഹിബ്ഗഞ്ച് ജില്ലയില്‍ നടന്ന ക്യാപിന്റെ സംഘാടകര്‍. എഴുപതോളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്.