X
    Categories: indiaNews

യു.പിയില്‍ മതപരിപാടികള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണം

ലക്‌നൗ: അനുവാദമില്ലാതെ മതപരിപാടികളോ ശോഭ യാത്രയോ നടത്തരുതെന്ന് യു. പി സര്‍ക്കാര്‍. മതപരമായ പരിപാടികള്‍ നടത്തുമ്പോള്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുമെന്ന് സംഘാടകര്‍ സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പരമ്പരാഗതമായ മതഘോഷയാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ. പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

എല്ലാവര്‍ക്കും അവരുടേതായ ആരാധന രീതി പിന്തുടരാന്‍ സ്വാന്ത്ര്യമുണ്ടെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും എന്നാല്‍, ശബ്ദം മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാകുന്ന തരത്തിലായിരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പൗരന്റെയും സുരക്ഷ സര്‍ക്കാറിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വേണ്ട മുന്‍കരുതലുകളെടുത്ത് എല്ലാ ഉത്സവങ്ങളും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും നടത്തണം. പ്രലോഭനമുണ്ടാക്കും വിധം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആദിത്യനാഥ് വ്യക്തമാക്കി.

 

Chandrika Web: