ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേളയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇളവ്. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞെങ്കിലേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കഴിയൂ. വിദേശയാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്.
പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ ഇതിന് അനുസൃതമായ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.