X

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ്; ലോകായുക്ത നാളെ പരിഗണിക്കും

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ഒടുവില്‍ ലോകായുക്ത നാള പരിഗണിക്കും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.

വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണ് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. ഫണ്ട് പല രീതിയില്‍ തെറ്റായി വകമാറ്റിയതായി കണ്ടെത്തിയിരുന്നു.

 

 

 

 

webdesk11: