ന്യൂഡല്‍ഹി: ടവറുകള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് നല്‍കുന്ന സംവിധാനം മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിയായ ജിയോ അവസാനിപ്പിക്കുന്നു. ഐഎസ്ആര്‍ഒയുടെ സഹകരണത്തില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ജിയോ അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഗ്രാമങ്ങളിലടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സിന്റെ സഹകരണവും കമ്പനി തേടിയിട്ടുണ്ട്. അമേരിക്കയില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ്, ടെലിവിഷന്‍ പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്.
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹസംവിധാനവും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. ടവറുകള്‍ക്ക് എത്താന്‍ സാധിക്കാത്ത മേഖലകളിലും മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക.