എയര്‍ടെല്ലിന്റെ പിന്തള്ളി 4ജി സേവനത്തില്‍ മുന്നിലെത്തി റിലയന്‍സ് ജിയോ.ട്രായുടെ(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുപ്രകാരമാണ് എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ മുന്നിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും കുറവ് വേഗതയുള്ള 4ജിസേവനമായി കഴിഞ്ഞ ഒക്ടോബറില്‍ റിലയന്‍സ് ജിയോയെ ട്രായ് കണ്ടെത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുശേഷമുള്ള റിപ്പോര്‍ട്ടിനടിസ്ഥാനപ്പെടുത്തിയാണ് റിലയന്‍സ് ജിയോ മുന്നിലെത്തിയെന്ന് ട്രായ് കണ്ടെത്തിയിരിക്കുന്നത്. മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില് നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ക്കടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 4ജിയില്‍ റിലയന്‍സ് ജിയോക്ക് സെക്കന്റില്‍ 9.9എംബി വേഗതയുണ്ട്. സെക്കന്റില്‍ 5.8എംബിയായി രണ്ടാം സ്ഥാനത്ത് എയര്‍ടെല്ലാണ്.പുതുവര്‍ഷം പ്രമാണിച്ച് ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ നിരവധി ഓഫറുകള്‍ റിയലന്‍സ് ജിയോ നല്‍കിയിരുന്നു. എന്നാല്‍ ജനുവരി ഒന്നുമുതല്‍ നാലുജിബി ഒരു ജിബി ആക്കി വെട്ടിച്ചുരുക്കിയിരുന്നു.