X
    Categories: MoreViews

പൂമരം റിലീസ് പിന്നെയും നീട്ടി

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം പൂമരത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു. ഈമാസം ഒമ്പതിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി കാളിദാസ് ജയറാം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോകുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാമ്പസ് പ്രമേയമാകുന്ന ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ പ്രശംസ നേടിയിരുന്നു.

chandrika: