ന്യൂഡല്‍ഹി: അപേക്ഷാ ഫോറം വഴിയും ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഓണ്‍ലൈനിലൂടെയും എസ്.എം.എസിനും പുറമേയാണിത്. ഒരു പേജുള്ള അപേക്ഷാ ഫോറത്തില്‍ വ്യക്തിഗത വിവരങ്ങള്‍, ആധാര്‍-പാന്‍ നമ്പറുകള്‍ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണം. സത്യപ്രസ്താവനയില്‍ ആധാര്‍ ഉടമ പേരും ഒപ്പും രേഖപ്പെടുത്തുകയും വേണം. ഓണ്‍ലൈന്‍ അപേക്ഷക്ക് പിന്നാലെ എസ്.എം. എസ് സംവിധാനം വഴി ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി 567678, 56161 എന്ന നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാല്‍ മതി. ഐ.ടി ഡിപ്പാര്‍ട്ട് മെന്റിന്റെ ഇ ഫയലിങ് വെബ്‌സൈറ്റ് വഴിയും ആളുകള്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഐ.ടി ഡിപ്പാര്‍ട്ട് മെന്റ് ഈ മാസം ആദ്യം ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആരംഭിച്ചതാണ് ഈ ഓണ്‍ലൈന്‍ സംവിധാനം.