പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിജിപി യും നിലവിൽ കൊച്ചി എംഡിയും ആയി പ്രവർത്തിക്കുന്ന ലോകനാഥ് ബഹറയുടെ മൊഴിയെടുത്തു. മോൺസൺ മാവുങ്കലുമായുള്ള ബന്ധം അടുപ്പം എന്നീ കാര്യങ്ങൾ സംബന്ധിച്ചും കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം അറിയും എന്ന കാര്യവുമാണ് മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി എഡിജിപി ശ്രീജിത്താണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മോൺസൺ മാവുങ്കലിന്റെ കൂടെ ബഹറ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു
പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു.മോണ്‍സണുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തു നിന്നും ബെഹ്റ അവധിയെടുത്തിരുന്നു.
ബഹ്റയുടെത് കൂടാതെ മോൻസെന്റ കേസ് ഒതുക്കി തീർക്കാൻ കൂട്ടുനിന്നുവെന്ന പരാതിയിൽ ഐജി ലക്ഷ്മണയുടെയും മൊഴി തിരുവനന്തപുരത്തെ വീട്ടിൽ വച്ച് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന വിവരങ്ങളും പുറത്തുവരുന്നു. കൂടാതെ എഡിജിപി മനോജ് എബ്രഹാമിന്റെ മൊഴിയും രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
- 3 years ago
Test User