X

രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കല്‍: സ്പീക്കര്‍ ഒഴിഞ്ഞുമാറുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അപകീര്‍ത്തി കേസില്‍ കുറ്റക്കാരന്‍ ആണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം പുനര്‍ സ്ഥാപിക്കാന്‍ സ്പീക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി എന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാനാണ് സ്പീക്കര്‍ നിര്‍ദ്ദേശിച്ചത്. പിന്നാലെ അദ്ദേഹത്തിന് വിളിച്ചപ്പോള്‍ ഓഫീസ് അവധിയാണെന്ന് മറുപടി ലഭിച്ചു. കത്ത് സ്പീക്കര്‍ക്ക് തന്നെ നല്‍കുന്നതാണ് നല്ലതൊന്നും അദ്ദേഹം പറഞ്ഞു. ശേഷം കത്ത് അണ്ടര്‍ സെക്രട്ടറിയാണ് സ്വീകരിച്ചത്. അദ്ദേഹം കത്തില്‍ ഒപ്പുവെച്ചെങ്കിലും സീല്‍ വെക്കാന്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ കാണിച്ച തിടുക്കം തിരിച്ചടിക്കാന്‍ കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

webdesk11: