X

അച്ഛനെ ജോലിയില്‍ തിരികെ എടുക്കാന്‍ 37 വട്ടം മോദിക്ക് കത്തയച്ച് ഒരു ബാലന്‍, ഇതുവരെ മറുപടി കിട്ടിയില്ല

കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്): അച്ഛനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ കുടുംബത്തിനു വന്ന പ്രയാസങ്ങള്‍ പങ്കുവെച്ച് 37 വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പതിമൂന്നുകാരന്‍. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സാര്‍ഥക് ത്രിപാഠിയാണ് അച്ഛന്‍ സത്യജിത് വിജയ് ത്രിപാഠിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നിരന്തരം മോദിയോട് അഭ്യര്‍ഥിച്ചിട്ടും മറുപടിയില്ലാത്തത്. ഉത്തര്‍പ്രദേശ് സ്റ്റോക് എക്‌സ്‌ചേഞ്ചിലെ തൊഴിലാളിയായിരുന്ന അച്ഛനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

2016 മുതല്‍ നരേന്ദ്ര മോദിക്ക് കത്തയക്കുന്നുണ്ട് ഈ കൊച്ചുമോന്‍. ആ കൂട്ടത്തിലെ 37ാമത്തേതായിരുന്നു വെള്ളിയാഴ്ച അയച്ചത്. അച്ഛനെ നിര്‍ബന്ധപൂര്‍വം ജോലിയില്‍ നിന്ന് പിരിച്ചുവിുവിട്ട കാര്യവും തൊഴിലില്ലായ്മ മൂലം കുടുംബത്തിനു ജീവിക്കാന്‍ കഴിയാത്ത സാഹചര്യവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

36 വട്ടം കത്തയച്ചിട്ടും അനേകം ഭീഷണി ഫോണ്‍ കോളുകളല്ലാതെ ഒരു മറുപടിയും വന്നില്ലെന്നും സാര്‍ഥക് പറയുന്നു. കുടുംബത്തോടെ ഇല്ലാതാക്കും എന്ന തരത്തിലുള്ള നിരവധി ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ കോളുകളാണ് അച്ഛനു ലഭിക്കുന്നതെന്നും അവന്‍ വ്യക്തമാക്കി.

രണ്ടാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ആശംസകള്‍ അറിയിച്ച സാര്‍ഥക് ത്രിപാഠി, ‘എന്നെ ഒരു വട്ടമെങ്കിലും കേള്‍ക്കാന്‍ അങ്ങയോട് അപേക്ഷിക്കുന്നു’ എന്നാണ് ഈ എട്ടാം ക്ലാസുകാരന്‍ പറയുന്നത്.

web desk 1: