X

വ്യാപാരികളെ ചേര്‍ത്തുപിടിച്ച പുനരധിവാസ പദ്ധതി: മുസ്‌ലിം ലീഗിന് നന്ദി പറഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി

വയനാടിന്റെ കണ്ണീരൊപ്പാൻ അടിയന്തര സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ വ്യാപാരികളെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും മുസ്‌ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി.

വ്യാപാര സ്ഥാപനങ്ങൾ നഷ്ടമായ 40 പേർക്ക് അര ലക്ഷം രൂപ വീതം നൽകാനാണ് മുസ്‌ലിം ലീഗ് തീരുമാനം. വ്യാപാരികളെ ചേർത്തുപിടിച്ച നടപടി മനുഷ്യത്വപരവും മാതൃകാപരവുമാണെന്ന് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

webdesk13: