മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ പതനദിനം. ഹാട്രിക്ക് കിരീടം ലക്ഷമിട്ടിറങ്ങിയ റോജര്‍ ഫെഡ്‌റര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിറകെ വനിതാ സൂപ്പര്‍ താരം മരിയഷറപ്പോവയും പുറത്തായി. ഗ്രീസിന്റെ ഇരുപതുകാരനായ സ്‌റ്റെഫാനോസ് സിറ്റിപസാണ് സൂപ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റെില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഗ്രീസ് താരമായി ഈ ഇരുപതുകാരന്‍. സ്‌കോര്‍ 6-7(11),7-6(3), 7-5, 7-6(5). വനിതാ വിഭാഗത്തില്‍ അഞ്ച് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ സൂപ്പര്‍ താരം മരിയ ഷറപ്പോവയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ആഷ്‌ലീഗ് ബാര്‍ട്ടിയാണ് ഷറപ്പോവയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-1, 6-4. ആറ് വയസുമുതല്‍ ഞാന്‍ ഫെഡററുടെ കളി നിരീക്ഷിക്കുകയാണ്. ഫെഡററെ നേരിടുക എന്നത് സ്വപ്‌നമായിരുന്നു. തോല്‍ക്കാതിരിക്കാന്‍ ഉറച്ചാണ് ഇറങ്ങിയത്. എന്നാല്‍ ഈ നിമിഷം വിവരിക്കാന്‍ വാക്കുകളില്ല. ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ ഈ നിമിഷം താനായിരിക്കുമെന്ന് മത്സര ശേഷം സ്‌റ്റെഫാനോസ് പറഞ്ഞു. ഫെഡറര്‍ ആദ്യ ഗ്രാന്‍സ്ലാം അറങ്ങേറ്റം കുറിക്കുമ്പോള്‍ സ്‌റ്റെഫാനോസ് ജനിച്ചിട്ടുപോലുമില്ലായിരുന്നു. ആ താരത്തോടാണ് ഇതിഹാസ താരം ഫെഡറര്‍ പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ വിംബിള്‍ഡണ്‍ ജേതാവ് ആഞ്ചലിക് കെര്‍ബറെ അമേരിക്കയുടെ ഡാനിയേല കോളിന്‍സ് അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിയേലയുടെ വിജയം. 20 മിനുട്ടിനുള്ളില്‍ ആദ്യ സെറ്റ് നേടിയ താരം ഒരു മണിക്കാറിനുള്ളി കളി അവസാനിപ്പിച്ച് ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 6-0, 6-2