X

സകരിയ്യ സ്വലാഹിയെ ആശുപത്രിയിലെത്തിച്ച യുവാവ് രക്തം പുരണ്ട കാറുമായി സര്‍വീസ് സെന്ററിലെത്തിയപ്പോള്‍ നേരിട്ട ദുരനുഭവം; വീഡിയോ

തലശ്ശേരി: അന്തരിച്ച മുജാഹിദ് പണ്ഡിതന്‍ സകരിയ്യ സ്വലാഹിയെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച യുവാവിന് തലശ്ശേരിയിലെ സര്‍വീസ് സെന്ററില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഫെയ്‌സ്ബുക് കുറിപ്പ്. തലയില്‍ മാരകമായ മുറിവേറ്റ് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ സകരിയ്യ സ്വലാഹിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കാര്‍ കഴുകാന്‍ സര്‍വീസ് സെന്ററില്‍ ചെന്നപ്പോഴായിരുന്നു യുവാവിനെതിരെ ജോലിക്കാര്‍ തട്ടിക്കയറിയത്. റുസ്ഫിദ് സി എന്നു പേരുള്ള യുവാവാണ് തനിക്കേറ്റ തിക്താനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

കുറിപ്പ്:

ഞാന്‍ ഇന്നലെ എന്റെ ഷോപ്പിലേക്ക്
പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു. അപകടം പറ്റിയ ആള്‍ക്ക് തലയില്‍ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട്. സിറ്റുവേഷന്‍ കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല, അപ്പോള്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ അതിവേഗം എന്റെ കാറില്‍ എത്തിക്കുക ഉണ്ടായി. അപ്പോള്‍ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു. ശേഷം അറിയാന്‍ പറ്റി
ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതന്‍ സകരിയ സലാഹി ആയിരുന്നു എന്ന്.

എന്റെ കാറില്‍ പുറകില്‍ മൊത്തം ബ്ലഡ് ആയിരുന്നു. അതിനാല്‍ ഞാന്‍ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തലശേരി ഡൌണ്‍ ടൌണ്‍ മാളില്‍ സമീപം ഉള്ള സര്‍വീസ് സ്‌റ്റേഷന്‍ പോയി. ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന്
ക്ലീന്‍ ആക്കാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്‌സിഡന്റ് കേസ് ആണെന്നും റിക്വസ്റ്റ് ചെയ്തു.
മറുപടി പറ്റില്ല എന്നായിരുന്നു. വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. എസ്.ഐ സാര്‍ കാള്‍ അറ്റന്‍ഡ് ചെയ്തു.
അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു. ‘പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്യുമല്ലോ.അതിനാല്‍ എന്നെ സഹായിക്കണം എന്നു റിക്വസ്റ്റ് ചെയ്തു.
അപ്പോള്‍ തന്നെ അയാള്‍ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.
ഫോണ്‍ എടുത്ത് അയാള്‍ എസ്.ഐ ആയാലും ചെയ്യാന്‍ സാധിക്കില്ല എന്നും ഫോണ്‍
വലിച്ചെറിയുകയും ചെയ്തു. അപ്പോള്‍ തെന്നെ എസ്.ഐ സാറും പൊലീസും അവിടെ വന്നു എന്റെ കാര്‍ ക്ലീന്‍ ആക്കാന്‍ പറഞ്ഞു. സംഭവം
കണ്ടു മാളില്‍ വന്ന ജനങ്ങള്‍ ഒക്കെ കൂടുകയും ചെയ്തു. എന്നിട്ടും അയാള്‍ എസ്.ഐയോട് തട്ടി കയറുകയാണ് ചെയ്തത്. എസ്.ഐ ചൂടായപ്പോള്‍ വണ്ടി കയറ്റി അവര്‍ പോയപ്പോള്‍ വീണ്ടും ഡോര്‍ വലിച്ചടച്ചു. വേണമെങ്കില്‍ പോലീസുകാരോട് പോയി കഴുകി തരാന്‍
പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. സഹികെട്ടെ ഞാന്‍ അതൊക്കെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വെച്ച് ഒരു പരാതി പോലീസ് സ്‌റ്റേഷന്‍ കൊടുക്കാന്‍ വേണ്ടി.

അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാക്കാത്തത് കൊണ്ടും കട്ട പിടിച്ചത് കൊണ്ടും ഞാന്‍ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു, ഫോട്ടോ ചുവടെ .
ഇത്ര ധിക്കാരം ഉള്ള സര്‍വീസ് സ്‌റ്റേഷന്‍ തലശേരിയില്‍ വേണോ. മനുഷ്യത്വം ഇല്ലാത്ത ഈ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി.

നാളെ എനിക്കായാലും നിങ്ങള്‍ക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആര്‍ക്കും പായാന്‍ സാധിക്കില്ല.

കൂടാതെ ഞാന്‍ വിളിച്ചപ്പോള്‍ അപ്പോള്‍ തന്നെ ഇടപെട്ട എനിക്ക് സഹായം ചെയ്യാന്‍ വേണ്ടി വന്ന തലശ്ശേരി എസ്.ഐ വിനു മോഹനന്‍ സാറിന്റെ ആത്മാര്‍ത്ഥതക്ക് പ്രത്യേകം നന്ദി

കടപ്പാട്
Rusfid.C
Cheryandi house 
6th mail Kadirur
KL58Q8597

web desk 1: