ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാനായി ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ നിരക്കാണ് കുറക്കുന്നത്. പതിനെട്ടായിരം രൂപ വിലയുള്ള ആപ്പിള്‍ 5എസ് ഫോണുകള്‍ ഇനി മുതല്‍ 15,000 രൂപക്ക് ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി എക്‌സുക്യൂട്ടീവ്‌സ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 3000 രൂപ വരെ ലാഭിക്കാനാകും ഇതിലൂടെ. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.