X

മഴയുടെ തീവ്രത കുറയുന്നു; മൂന്നു ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതി തുടരുന്നതിനിടെ മഴമുന്നറിയിപ്പില്‍ കാലാവസ്ഥാ വിഭാഗം മാറ്റം വരുത്തി. തീവ്രത കുറഞ്ഞതിനാല്‍ ഏഴു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംത്തിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടാണുള്ളത്.

അതിത്രീവ മഴ മൂന്നു ദിവസം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്നത്. വൈദ്യുതി ബോര്‍ഡിനു കീഴിലെ ഏഴ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടുണ്ടെങ്കിലും ഇത് തല്‍ക്കാലം തുറക്കില്ല.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ പത്തു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Chandrika Web: