X

ഒറ്റപ്പെട്ടു; വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്

കല്‍പ്പറ്റ: കനത്ത മഴ ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നിന്ന് ഒറ്റപ്പെട്ട വയനാട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 398.71 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി പെയ്തത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.

പ്രധാന ചുരങ്ങളായ താമരശ്ശേരി, കുറ്റിയാടി എന്നിവ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും യാത്രക്കാരും വാഹനങ്ങളും കുടുങ്ങി കിടക്കുകയാണ്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചു.

chandrika: