X

നിയമന ശിപാര്‍ശകള്‍ ഇനി പി.എസ്.സി പ്രൊഫൈലില്‍; പുതിയ യോഗ്യത ചേര്‍ക്കുന്നതും പ്രൊഫൈല്‍ വഴി മാത്രം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേനയുളള നിയമനശിപാര്‍ശകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമായി തുടങ്ങി. പ്രൊഫൈലിലെ റിസള്‍ട്ട് മെനുവില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ക്യു.ആര്‍. കോഡോടുകൂടിയ നിയമനശിപാര്‍ശ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നിയമന ശിപാര്‍ശയുടെ ആധികാരികത ഉറപ്പു വരുത്താനും കഴിയും. പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിജിലോക്കറിലും നിയമനശിപാര്‍ശ ലഭിക്കും. പി.എസി.സി ഡാറ്റാബേസില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാഭ്യാസ യോഗ്യതകള്‍ പുതുതായി ഉള്‍പ്പെടുത്തുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ഇതിനായി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് റിക്വസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്‍ക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ ആവശ്യത്തിനായി തപാല്‍ വഴിയോ ഇ.മെയില്‍ വഴിയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഇനി മുതല്‍ പരിഗണിക്കില്ല.

webdesk11: