X

നിയമനക്കോഴ വിവാദം; അഖില്‍ സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നിയമനകോഴ വിവാദത്തില്‍ മുഖ്യപ്രതി അകില്‍ സജീവനെ ഇന്ന് പത്തനംതിട്ട സിജിഎം കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം 7 ദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും.അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവന്‍ കഴിഞ്ഞ അറസ്റ്റിലായത്. 2021ലെ സി.ഐ.ടി.യു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ തേനിയില്‍ വെച്ചാണ് അഖില്‍ സജീവനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അഖില്‍ സജീവിനെ ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മരുകമള്‍ക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി മലപ്പുറം സ്വദേശിയായ ഹരിദാസന്‍ എന്നയാളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖില്‍ സജീവന്‍ വാങ്ങി ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന് കൈമാറിയെന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ അഖില്‍ സജീവന്‍ ആണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒളിവില്‍ പോയ അഖില്‍ സജീവനെ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.

അഖില്‍ സജീവന്‍ സംസ്ഥാനം വിട്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് പ്രത്യേക സംഘങ്ങളായി ചെന്നൈയിലും ബെംഗളുരുവിലും ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് തേനിയില്‍ നിന്ന് പ്രതി പിടിയിലായത്. അഖില്‍ സജീവ് നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായിവ്യക്തമായിട്ടുണ്ട്. സി. ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാളെ ഫണ്ട് തിരിമറിയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

webdesk11: