ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്. സഞ്ജുവിന്റ സെഞ്ചുറി മുന്നേറ്റത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചത്. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നടത്തിയ ബാറ്റിങ് വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ടി20യിലെ ആദ്യ സെഞ്ചറി തികച്ച സഞ്ജുവാണ് ഇന്നത്തെ താരം. അതേസമയം ഇന്ത്യ മൂന്നാം കളിയിലും ജയിച്ചതോടെ ടെസ്റ്റ് പരമ്പരയിലെയും ട്വന്റി20യിലേയും എല്ലാ കളികളിലും ബംഗ്ലദേശിന് പരാജയമാണ് ഉണ്ടായത്.
42 പന്തില്‍ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍.
ഈ കളി ശ്രദ്ധേയമായത് ട്വന്റി20 ക്രിക്കറ്റില്‍ സഞ്ജു സാംസന്റെ കന്നി സെഞ്ചുറിയാണ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റണ്‍സാണ്. ടെസ്റ്റ് പദവിയുള്ള ടീമുകളിലെ ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോറാണ് ഇന്ത്യ നേടിയെടുത്തത്.
ഓപ്പണറായി കളിക്കളത്തില്‍ ഇറങ്ങിയ സഞ്ജു 47 പന്തില്‍ 111 റണ്‍സെടുത്തു പുറത്തായി. 40 പന്തുകളിലാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചുറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളുമാണ് സഞ്ജു അടിച്ചത്.
ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. 2017ല്‍ രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച് ഒന്നാമതെത്തിയിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചറി നേടി പുറത്തായി. 35 പന്തുകള്‍ നേരിട്ട സൂര്യ 75 റണ്‍സെടുത്തു.