ന്യൂഡല്‍ഹി: ആറ് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് പുരുഷൈന്ദ്രകുമാര്‍ ഗൗരവിനെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതിയിലേക്കും ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുല്ലയെ ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് പറ്റ്ന ഹൈക്കോടതിയിലേക്കും മാറ്റാനാണ് ശുപാര്‍ശ. ജസ്റ്റിസ് ചിറ്റ രഞ്ജന്‍ ദാഷിനെ ഒറീസയില്‍ നിന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്കും ജസ്റ്റിസ് സുഭാഷി തലപത്രയെ ത്രിപുരയില്‍ നിന്ന് ഒറീസയിലേക്കും ജസ്റ്റിസ് ലനുസുങ്കും ജമീറിനെ മണിപ്പൂരില്‍ നിന്ന് ഗുവാഹത്തിയിലേക്കും ജസ്റ്റിസ് ധീരജ് സിങ് താക്കൂറിനെ ജമ്മു കശ്മീര്‍- ലഡാക്ക് ഹൈക്കോടതികളില്‍ നിന്ന് ബോംബെ ഹൈക്കോടതിയിലേക്കും മാറ്റും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രീം കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്.