X

മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരം ദേശീയ തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി

ബംഗളുരു: മുസ്ലിം ലീഗിന്റെ പേരും ചിഹ്നവും റദ്ദ് ചെയ്യണമെന്ന ഹരജി തള്ളിയ സുപ്രീം കോടതി വിധി പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായ പ്പെട്ടു. പതിറ്റാണ്ടുകളായി നിലപാടുകളില്‍ ഉറച്ചു മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.

ചെന്നൈയില്‍ നടന്ന പാര്‍ട്ടി ദേശീയ സമ്മേളനം കൈകൊണ്ട തീരുമാനപ്രകാരം രാജ്യമാകെ സംഘടനയെ കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി ബംഗളുരു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.മുസ്ലിം സമുദായത്തെ അപകീര്‍ത്തിപെടുത്തുന്ന വര്‍ഗീയ വിഷം പരത്തുന്ന കേരള സ്റ്റോറി എന്ന സിനിമക്ക് കേരള സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. മത വൈരം ഉണ്ടാക്കാന്‍ കരുതി കൂട്ടിയുള്ള ഫാസിസ്റ്റ് നിലപാടിന്റെ ഭാഗമാണ് .ഇത്തരം നീക്കങ്ങള്‍ കേരള ജനത ഇത്തരം നിലപാടുകള്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും കുഞ്ഞാലികുട്ടിക്കുട്ടി ചേര്‍ത്തു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണയോഗങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി ബാംഗ്ലൂരില്‍ എത്തിയത്. ശാന്തി നഗറിലും, സര്‍വഞ്ഞ നഗറിലെ കമ്മന ഹള്ളിയിലും ആണ് പ്രചാരണ യോഗങ്ങള്‍.

 

webdesk11: