2023ല്‍ വരാനിരിക്കുന്നത് സാമ്പത്തികമാന്ദ്യത്തിന്റേതെന്ന് സാമ്പത്തികവിദഗ്ധന്‍. ഇതാദ്യമായി ലോകസമ്പദ് വ്യവസ്ഥ 100 ട്രില്യന്‍ കോടിയിലേക്ക് ഉയര്‍ന്നെങ്കിലും സാമ്പത്തികമേഖല പലരംഗത്തും തിരിച്ചടിയുടേതായിരിക്കുമെന്ന് സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് എന്ന സംഘടന വ്യക്തമാക്കി.പണപ്പെരുപ്പം കാരണം പലിശനിരക്ക് കുത്തനെ ഉയരുന്നതാണ് മാന്ദ്യത്തിന് കാരണമാകുക. അതേസമയം കോവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മുമ്പ് ഐ.എം.എഫ് പ്രവചിച്ചതിലും താഴെയായിരിക്കും അടുത്തവര്‍ഷത്തെ വളര്‍ച്ചാനിരക്ക്. രണ്ടുശതമാനത്തിലധികം താഴ്ചയിലേക്കാകും ലോകവളര്‍ച്ച ഇടിയുക.
2023ല്‍ ലോകസമ്പദ് വ്യവസ്ഥ മൂന്നിലൊന്നുകണ്ട് താഴുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ചൈനയുടെ സാമ്പത്തികകുതിപ്പിനും ഇത് തിരിച്ചടിയാകും. പ്രതീക്ഷിച്ചതിലും ആറുവര്‍ഷം ഇതിനായി എടുക്കും. അമേരിക്കയെ ചൈന കവച്ചുവെക്കുന്നത് 2036ലാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. ഇതാണ് 2042ലേക്കായി മാറുക. അമേരിക്കയും പാശ്ചാത്യശക്തികളും ചൈനയുമായി തുടരുന്ന സാമ്പത്തികയുദ്ധം രൂക്ഷമാകും.
അതേസമയം ഇന്ത്യയുടെ നിലയും പരുങ്ങലിലാണ്. 2032ല്‍ ലോകത്തെ മൂന്നാമത്തെ വന്‍സാമ്പത്തികശക്തിയാകും ഇന്ത്യയെന്നാണ ്പ്രവചനമെങ്കിലും അത് വൈകിയേക്കും. ബ്രിട്ടന്‍ ആരാമതും ഫ്രാന്‍സ് ഏഴാമതും ശക്തികളാകും. അടുത്ത 15 കൊല്ലം ബ്രിട്ടന്റെ വളര്‍ച്ച യൂറോപ്പിലെ ഇതരരാജ്യങ്ങളുടെയത്ര വരില്ലെന്നും പഠനം പറയുന്നു. പ്രകൃതിഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നില അതേസമയം മെച്ചമായിരിക്കും. എണ്ണ ഇന്ധന ഉപയോഗം മറ്റ് സ്രോതസ്സുകളിലേക്ക് മാറും. ശരാശരി പ്രതിശീര്‍ഷവരുമാനം 80,000 ഡോളറെന്നത് നേടാനും സമയമെടുക്കും.