തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയാനന്തര പുനര്‍നിര്‍മാണപദ്ധതിഇഴഞ്ഞുനീങ്ങുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ച 77റോഡ് പ്രവൃത്തികളില്‍ ഒന്നിന് പോലും ഇതുവരെ ടെന്‍ഡര്‍ ആയിട്ടില്ല. രണ്ട് വര്‍ഷത്തിനിടെ 15 പ്രവൃത്തികള്‍ക്ക് മാത്രമാണ് ഡിപിആര്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇടുക്കിയില്‍ 30, പത്തനംതിട്ട 25, വയനാട് 22 എന്നിങ്ങനെ റോഡ് പ്രവൃത്തിയാണ് റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്. ആകെയുള്ള 77 പദ്ധതികളില്‍ 21 എണ്ണത്തില്‍ മാത്രമാണ് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാനം അടുത്തമാസം വരാനിരിക്കെ ബാക്കിയുള്ള റോഡുകളുടെ നിര്‍മാണ പ്രവൃത്തി എന്നുതുടങ്ങാനാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.