മുംബൈ: കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം മുംബൈയിലേക്കു കടന്ന വിമത എംഎല്‍എമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബംഗളരുവിലെത്തി. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും രാജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഇന്നു വിമത എംഎല്‍എമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 10 എംഎല്‍എമാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വൈകുന്നേരം ആറിനാണ് രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അടുത്തെത്തിയത്. കര്‍ണ്ണാടകയില്‍ വിമാനത്താവളം മുതല്‍ വിധാന്‍സഭവരെ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്പീക്കര്‍ കെ ആര്‍ രമേശ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ ഹരജി സമര്‍പ്പിച്ചത്.