X

റിയൽ എഎസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ ക്യുആർ കോഡ് നിർബന്ധമാക്കി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി

റിയൽ എഎസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ ക്യുആർ കോഡ് നിർബന്ധമാക്കി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധമാക്കിയാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയത്.സെപ്തംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ കെ-റെറ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം ക്യുആർ കോഡ് പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. പത്ര- ഇലക്ട്രോണിക് മാധ്യമങ്ങൾ, ബ്രോഷറുകൾ, ഹോർഡിങ്ങുകൾ, സാമൂഹിക മാധ്യമങ്ങൾ, ഡെവലപ്പർ വെബ്സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇത് നിർബന്ധമാണ് .റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു.

 

webdesk15: