X

പുതുവര്‍ഷത്തില്‍ റയല്‍ ജയിച്ചു തുടങ്ങി; ബാര്‍സക്കു സമനില കുരുക്ക്

 

മാഡ്രിഡ് : പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി റയല്‍ മാഡ്രിഡ്. കോപ ഡെല്‍റേ പ്രീ-ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ നുമാന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് റയല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയത്. അതേസമയം നിവവിലെ ചാമ്പ്യമാരായ ബാര്‍സലോണയെ സെല്‍റ്റാ വിഗോ സമനിലയില്‍ തളച്ചു.

 

ക്രിസ്റ്റ്യാനോ റെണാള്‍ഡോ, കരീം ബെന്‍സീമ, ടോണി ക്രൂസ്, സെര്‍ജിയോ തുടങ്ങി പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ കോച്ച് സിനദിന്‍ സിദ്ദാന്‍ ഗാരെത് ബെയ്‌ലിന് ആദ്യ ഇലവനില്‍ അവസരം നല്‍കുകയായിരുന്നു. 35-ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ഗാരെത് ബെയ്ല്‍ റയലിന്റെ ഗോള്‍ വേട്ട തുടക്കം കുറിച്ചു. 89-ാം മിനുട്ടില്‍ മറ്റൊരു സ്‌പോര്‍ട്ട് കിക്കിലൂടെ സ്പാനിഷ് താരം ഇസ്‌കോ ഗോള്‍ നേട്ടം ഇരട്ടിയാക്കി. ഇഞ്ചുറി ടൈമില്‍ ബോര്‍യ മയോറല്‍ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

റയലിനെപോലെ ലയണല്‍ മെസ്സി, ലൂയി സുവാരസ്. ഇനിയേസ്റ്റ എന്നിവരെ പുറത്തിരുത്തിയ ബാര്‍സക്ക് സെല്‍റ്റാ വിഗോക്കെതിരെ വിജയിക്കാനായില്ല. സീനിയര്‍ ടീമില്‍ അവസരം ലഭിച്ച സ്പാനിഷ് മുന്നേറ്റതാരം ജോസെ അര്‍സെയ്‌സ് 15-ാം മിനുട്ടില്‍ ബാര്‍സയെ മുന്നിലെത്തിച്ചു. എന്നാല്‍ 16 മിനുറ്റു മാത്രമേ ബാര്‍സയുടെ ലീഡിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഡെന്‍മാര്‍ക്ക്് താരം പിയോനെ സിസേറ്റെയിലൂടെ വിഗോ ഒപ്പമെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുവരും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതോടെ ബാര്‍സയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദം ഇരുടീമുകള്‍ക്ക് നിര്‍ണായമായി.

chandrika: