X
    Categories: MoreViews

റയല്‍ കഠിന പരിശീലനത്തില്‍, വിടില്ലെന്ന് സി.ആര്‍-7

 

മാഡ്രിഡ്്: ഇന്‍സ്റ്റഗ്രമില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഇന്നലെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടില്‍ കുടുംബ സമേതം കട്ടിലില്‍ കാലുകള്‍ നീട്ടിയിരിക്കുന്ന ചിത്രം. കാമുകിയും നാല് മക്കളും ചിത്രത്തിലുണ്ട്. ഏഴ് മക്കളാണ് തന്റെ ലക്ഷ്യമെന്നും ഒപ്പം ഏഴ് ബാലന്‍ഡിയോര്‍ നിര്‍ബന്ധമെന്നും വ്യക്തമാക്കിയിരിക്കുന്ന സൂപ്പര്‍ താരത്തിന് ആറാം തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കണമെങ്കില്‍ ശനിയാഴ്ച്ചയിലും സുന്ദരമായി ചിരിക്കാന്‍ കഴിയണം. കാരണം ലാലീഗയില്‍ റയലിന്റെ ഭാവി തീരുമാനിക്കുന്ന പോരാട്ടമാണ് എല്‍ ക്ലാസിക്കോ. ബാര്‍സിലോണയെ പരാജയപ്പെടുത്തുക മാത്രമാണ് സി.ആര്‍-7ന് മുന്നിലുള്ള ഏക വിജയ വഴി. പതിനൊന്ന് പോയന്റാണ് നിലവിലെ അകലം. ഒരു മല്‍സരം കുറച്ചു കളിച്ചു എന്ന ആനുകൂല്യവുമുണ്ട്. പക്ഷേ ലീഗിലെ ഭാവി എന്നത് വിജയം മാത്രമാണ്. തോറ്റാല്‍ ബാര്‍സിലോണ കിരീടം ഉറപ്പാക്കും. അതല്ലെങ്കില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വലന്‍സിയയും അത്‌ലറ്റികോ മാഡ്രിഡും മുന്നോട്ട് വരും. റയലുമായി 2021 വരെ റൊണാള്‍ഡോക്ക് കരാറുണ്ട്. പക്ഷേ നെയ്മര്‍, മെസി എന്നിവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം തനിക്കില്ലെന്ന പരാതി സൂപ്പര്‍ താരത്തിനുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ റയല്‍ പ്രസിഡണ്ട് പെരസ് ഒന്നും പറഞ്ഞിട്ടില്ല. എല്‍ ക്ലാസിക്കോയില്‍ ജയിച്ചാല്‍ ശക്തമായ ആവശ്യം ഉന്നയിക്കാമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. ഇന്നലെ ബെര്‍ണബുവില്‍ കാര്യമായ പരിശീലനത്തിലായിരുന്നു. മൂന്ന് മണിക്കൂര്‍ ടീം മൈതാനത്തുണ്ടായിരുന്നു.

chandrika: