ഇത്തിഹാദില്‍ സിറ്റിയെ പൂട്ടി റയല്‍ മാഡ്രിഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് മിന്നും വിജയം. സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ വിജയിച്ചുകയറിയത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാം(90+2) നിര്‍ണായക ഗോള്‍നേടി. കിലിയന്‍ എംബാപ്പെ(60), ബ്രഹിം ഡിയസ്(86) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സിറ്റിക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ടഗോള്‍ നേടി.

19,80 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയത്. ഫെബ്രുവരി 20ന് റയല്‍ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് രണ്ടാംപാദം.

മറ്റു മത്സരങ്ങളില്‍ യുവന്റസ് പിഎസ്വിയെ 2-1ന് തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് സ്പോട്ടിങ് സിപിയെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തകര്‍ത്ത് വിട്ടപ്പോള്‍ ബ്രെസ്റ്റിനെ 3-0 തോല്‍പിച്ച് പിഎസ്ജിയും ആദ്യ പാദം ഗംഭീരമാക്കി.

 

webdesk13:
whatsapp
line