മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച രാത്രി 1.15നാണ് മത്സരം. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞ സിദാന്റെ കുട്ടികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതെന്നും ഇന്ന് മതിയാവില്ല.
ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിനെതിരെ വലിയ തോല്‍വി പിണഞ്ഞ റയല്‍, കഴിഞ്ഞവാരം ലാലീഗയിലും തോറ്റിരുന്നു. 3-1നായിരുന്നു ടോട്ടന്‍ ഹാമിനെതിരെ വെംബ്ലിയില്‍ റയല്‍ തോറ്റത്. ചാമ്പ്യന്‍സ് ലീഗില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടരുമ്പോഴും ലാലീഗില്‍ മോശം ഫോം തുടരുന്നത് റയലിന്റെ പ്രകടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറു മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് നിലവിലെ ലോകഫുട്‌ബോളര്‍ കൃസ്റ്റിയാനോ
ഇതുവരെ നേടിയത്. ലീഗില്‍ ഗോള്‍ ക്ഷാമത്തിന് അറുത്തി വരുത്താന്‍ കൂട്ടിയാവും കൃസ്റ്റിയാനോയുടെ ഇന്നത്തെ നീക്കം. കളിക്കാരുടെ പരുക്കാണ് റയല്‍ നേരിട്ടുന്ന മറ്റൊരു വെല്ലുവിളി. ഗാരെത് ബെയ്ല്‍, ഡാനി കാര്‍വഹാള്‍, റാഫേല്‍ വരാനെ,മാറ്റിയോ കൊസവിച്, കീളര്‍ നവാസ് തുടങ്ങി പ്രമുഖ താരങ്ങളുടെ സേവനം ഇന്നും റയലിന് ലഭ്യമാവില്ല.
കളിച്ച പതിനൊന്നു മത്സരത്തില്‍ പത്തു ജയവുമായി ബാര്‍സലോണയാണ് ലീഗില്‍ തലപ്പത്ത്. 31 പോയിന്റാണ് ബാര്‍സയുടെ സമ്പാദ്യം. പത്തു മത്സരങ്ങളില്‍ നിന്നായി 20 പോയിന്റാണ് റയലിനുള്ളത്. വലന്‍സിയ (27 പോയിന്റ് ), അത്‌ലറ്റിക്കോ മാഡ്രിഡ് (23) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍