X

റയലിനു മുന്നില്‍ ബയേണ്‍ വീണ്ടും വീണു; ക്രിസ്റ്റ്യാനോയുടെ ഗോള്‍വേട്ടക്ക് ബ്രെക്ക്

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നിലവിലെ ചാമ്പ്യന്‍മാരാ റയല്‍ മഡ്രിഡ് തോല്‍പ്പിച്ചു. ബയേണിന്റെ മൈതാനമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ജയിച്ചു കയറിയത്. ഇതോടെ മെയ് രണ്ടിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ രണ്ടു എവേ ഗോളിന്റെ
വ്യക്തമായ മേധാവിത്വം റയലിന് കൈവന്നു. ബയേണിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്

 

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീട ലക്ഷ്യം വെക്കുന്ന റയലിന്റെ കുതിപ്പിന് തടയിടാന്‍ നിന്ന ബയേണിന് പരിക്കാണ് വില്ലനായത്. പ്രമുഖ താരങ്ങളായ അര്‍ട്ടുറോ വിദാല്‍, ഡേവിഡ് അലബ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇടം നേടിയിരുന്നില്ല. ഇതിനൊപ്പം കളിതുടങ്ങി അധികം വൈകുന്നതിന് മുമ്പേ ആര്യന്‍ റോബന്‍ , ജെറോം ബോട്ടെങ് എന്നിവര്‍കൂടി പരിക്കേറ്റ് പുറത്തുപോയത് ബയേണിന് വലിയ തിരിച്ചടിയായി.

28-ാം മിനിറ്റില്‍ വലതു വിങ്ങിലൂടെ ജോഷ്വ കിമ്മിച്ചും ഹാമിഷ് റോഡ്രിഗ്വസും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കിമ്മിച്ച് ബയേണിന് നേടിക്കൊടുത്തു. അധികം വൈകാതെ തന്നെ ലീഡ് ഇരട്ടിയാക്കാനുള്ള സുവര്‍ണാവസരം വെറ്ററന്‍താരം ഫ്രാങ്ക് റിബറി പാഴാക്കി. മത്സരം ആദ്യ പകുതിക്ക് അവനാസിക്കുന്നതിനു തൊട്ടുമുമ്പ് ബ്രസീലിയന്‍ പ്രതിരോധ താരം മാഴ്‌സെലോ റയലിനെ ഒപ്പമെത്തിച്ചു. ഡാനി കാര്‍വഹാള്‍ ഉയര്‍ത്തി നല്‍കിയ പന്ത് ബോക്‌സിന് പുറത്തുനിന്നു മനോഹരമായ ഇടങ്കാലന്‍ ഷോട്ടിലൂടെ മാഴ്‌സലോ ഗോള്‍ നേടുകയായിരുന്നു.

53-ാം മിനിറ്റില്‍ ബയേണ്‍ താരം റാഫീന്യയുടെ അബദ്ധത്തില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ലൂക്കാസ് വാസ്‌ക്വസുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ സൂപ്പര്‍ സബ്ബായിറങ്ങിയ മാര്‍ക്ക് അസെന്‍സിയോ റയലിന് ലീഡ് നേടിക്കൊടുത്തു. രണ്ടാ പകുതയില്‍ ഇസ്‌കോയ്ക്ക് പകരമായിറങ്ങിയ അസെന്‍സിയോ പരിശീലകന്‍ സിദ്ദാന്റെ തന്റെ മേലുള്ള വിശ്വാസം കാക്കുകയായിരുന്നു.

ലീഡു വഴങ്ങിയ ബയേണ്‍ മികച്ച ആക്രമണമായിരുന്നു റയല്‍ ഗോള്‍ മുഖത്ത് ആഴിച്ചുവിട്ടത്. ആതിഥേയരുടെ പല മികച്ച ഗോളവരസങ്ങളും റയല്‍ പ്രതിരോധനിരക്കും കീപ്പര്‍ നവാസിനും മുന്നില്‍ അവസാക്കിക്കുകയായിരുന്നു. ഫനിഷിങ്ങിലെ പോരായ്മയാണ് ബയേണിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

 

അതേസമയം നടപ്പു സീസണില്‍ തുടര്‍ച്ചയായ പതിനൊന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോളടിച്ച ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയതില്‍ ബയേണ്‍ വിജയിച്ചു. ഒരു മികച്ച മുന്നേറ്റം പോലും നടത്താനാകാതെയാണ് റൊണാള്‍ഡോ കളിയവസാനിപ്പിച്ചത്. ഒരു തവണ ക്രിസ്റ്റിയനോ ലക്ഷ്യം കണ്ടെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ ആയതിനാല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു.2017 ജൂണിനു ശേഷം ഇതാദ്യമായാണ് ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോക്ക് ഗോള്‍ നേടാനാവത്തത്.

chandrika: