X

റിയാദില്‍ നാളെ റയല്‍ മാഡ്രിഡും ബാര്‍സിലോണയും നേര്‍ക്കുനേര്‍

റിയാദ്: ഞായര്‍ പുലര്‍ച്ചെ 12-30ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ എല്‍ ക്ലാസിക്കോ. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും നേര്‍ക്കുനേര്‍. ആദ്യ സെമിയില്‍ വലന്‍സിയക്കെതിരെ ഷൂട്ടൗട്ടിലുടെ റയല്‍ വിജയം കണ്ടതെങ്കില്‍ ഇന്നലെ നടന്ന ബാര്‍സ-ബെറ്റിസ് രണ്ടാം സെമിയിലും ഷൂട്ടൗട്ട് തന്നെയായിരുന്നു വിധി നിര്‍ണയിച്ചത്. നിശ്ചിത സമയ മല്‍സരത്തില്‍ 1-1 ആയിരുന്നു സ്‌ക്കോര്‍. നാല്‍പ്പതാം മിനുട്ടില്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയിലുടെ ബാര്‍സ മുന്നില്‍ കയറിയെങ്കില്‍ നാബി ഫക്കീര്‍ റയല്‍ ബെറ്റിസിനായി സമനില നേടി. അധികസമയത്ത് അന്‍സു ഫാത്തിയിലുടെ ബാര്‍സ ലീഡ് തിരിച്ചു പിടിച്ചുവെങ്കിലും ലോറന്‍സോ ജീസസ് മോറോണ്‍ ഗാര്‍സിയയിലുടെ ബെറ്റിസ് വീണ്ടും ഒപ്പമെത്തി. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് പോയത്. നാല് ഷോട്ടുകള്‍ ബാര്‍സ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ റയല്‍ ബെറ്റിസിന് രണ്ട് വട്ടം പിഴച്ചു. രണ്ട് തവണയും ഗോള്‍ക്കീക്കപ്പര്‍ ടെര്‍ സ്റ്റെഗനായിരുന്നു ബാര്‍സയുടെ ഹീറോ.

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നിലവിലെ ജേതാക്കളാണ് റയല്‍. സ്പാനിഷ് ലാലീഗയില്‍ രണ്ട് പ്രബലരും ബലാബലം നില്‍ക്കുമ്പോള്‍ സൂപ്പര്‍ കപ്പ് കിരീടമെന്നത് സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമല്ല സൂപ്പര്‍ ടീമുകള്‍ക്കും അഭിമാന പ്രശ്നമാണ്.

 

webdesk11: