മാഡ്രിഡ് : തോല്‍വി കയത്തില്‍ നിന്ന് റയല്‍ മാഡ്രിഡ് കരകയറി. സ്പാനിഷ് ലാലീഗയില്‍ ലാസ് പല്‍മാസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈനുദ്ദീന്‍ സിദ്ദാന്റെ ചുണകുട്ടികള്‍ തുടര്‍ തോല്‍വികള്‍ക്ക് അറുത്തി വരുത്തിയത്.
കഴിഞ്ഞവാരം ലാലീഗിലും ചാമ്പ്യന്‍സ് ലീഗിലും പരാജയപ്പെട്ട റയല്‍ സമര്‍ദ്ധത്തിലായിരുന്നു ഇന്നലെ ലാസ്പല്‍മസിനെ നേരിട്ടത്. കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ റയല്‍ ആദ്യ ഗോളിനായി 41 മിനുട്ടുവരെ കാത്തിരിക്കേണ്ടി വന്നു. ബ്രസില്‍ താരം കാര്‍ലോസ് കാസ്മിറോ ഹെഡറിലൂടെയാണ് റയലിനെ മുന്നിലെത്തിച്ചത്. 56-ാം മിനുട്ടിലായിരുന്നു സാന്റിയാഗോ ബെര്‍ണാബ്യുവിലെ ഏറ്റവും സുന്ദര നിമിഷം. മുപ്പതുവാരം അകലെ നിന്ന് മാര്‍കോ അസന്‍സിയോ തൊടുത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ഇടത്തുമൂലയില്‍ വിശ്രമിച്ചു.സ്‌കോര്‍ 2-0. 74-ാം മിനുട്ടില്‍ ഇസ്‌കോ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോളിന് വഴിയൊരുക്കിയത്. 90 മിനുട്ട് കളിച്ചെങ്കിലും ക്രിസ്റ്റിയാനോക്ക് ഗോള്‍ നേട്ടാനായില്ല. വിജയത്തോടെ 23 പോയിന്റുമായി റയല്‍ മൂന്നാമതാണ് ലീഗില്‍. ബാര്‍സലോണ (31), വലന്‍സിയ (27) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ലീഗിലെ മറ്റു മത്സരങ്ങളില്‍ വിയ്യാറയല്‍ മലാഗയേയും (2-0), സെല്‍റ്റാവിഗോ അത്‌ലറ്റിക് ക്ലബിനേയും (3-1), റയല്‍ സോസിഡാഡ് എയ്ബറിനേയും (3-1) തോല്‍പ്പിച്ചു.