തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എം എ െമണി. തന്നെ എത്രനാറ്റിച്ചാലും അതിനും മുകളില്‍ താന്‍ നില്‍ക്കുമെന്നും താന്‍ ആരോടും മാപ്പ് പറയില്ലെന്നും മന്ത്രി മണി വ്യക്തമാക്കി.
ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. എന്നാല് താന്‍ ആരോടും സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ല. തന്നോട് ചോദിച്ചിട്ടല്ലല്ലോ അവര് സമരം തുടങ്ങിയത്.
എന്നാല് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും മണി പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നും മണി വ്യക്തമാക്കി.
മന്ത്രി മണി രാജിവെക്കുന്നതടോയെ മൂന്നാമത്തെ മന്ത്രിസഭാംഗമായിരിക്കും പത്തു മാസത്തിനിടയില്‍ രാജിവെക്കുന്നത്. മണിയുടെ രാജിക്കായി ഇതിനകം പാര്‍ട്ടിക്കുള്ളില്ഡ നിന്നു തന്നെ ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട. വനിതാ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. മണിയുടെ ഈ പോക്ക് പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധമുഖമായിരിക്കും പൊതു സമൂഹത്തില്‍ ഉയര്‍ത്തികാട്ടുക. ഇനി മുഖം രക്ഷിക്കാനുള്ള ഏക പോംവഴ് രാജി മാത്രമാണെന്ന നിലപാടിലാണ് സ്ത്രീ നേതാക്കള്‍. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണവും ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്.