X
    Categories: indiaNews

ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ആര്‍.ബി.ഐ

മുംബൈ: ഡിജിറ്റല്‍ രൂപ പുറത്തിറങ്ങാനൊരുങ്ങി ആര്‍ബിഐ. പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡിജിറ്റല്‍ രൂപ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി.

ഡിജിറ്റല്‍ രൂപ സംബന്ധിച്ച ബോധവത്കരണത്തിനായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി കണ്‍സെപ്റ്റ് കുറിപ്പും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുന്നതിന്റെ ലക്ഷ്യം, ഗുണങ്ങള്‍, അപകടങ്ങള്‍, സാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് കണ്‍സെപ്റ്റ് കുറിപ്പ്. രാജ്യത്ത് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

Test User: