മുംബൈ: പുതിയ 20, 50 നോട്ടുകള്‍ കൂടി പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) പറഞ്ഞു. എന്നാല്‍ പഴയ 20,50 നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസത്തോടടുക്കുമ്പോഴാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ബി.യുടെ പ്രഖ്യാപനം. ചില്ലറക്ഷാമം പരിഗണിച്ചാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം.
പിന്‍വലിച്ച 500ന്റെ പകരമായി പുതിയ 500, 2000 നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നത്. ഇതില്‍ 2000-ന്റ നോട്ട് വ്യാപകമാണെങ്കിലും 500ന്റെ നോട്ട് എല്ലാവരിലുമെത്തിയിട്ടില്ല. അതേസമയം ചില്ലറ ലഭിക്കില്ലെന്ന കാരണത്താല്‍ രണ്ടായിരം ഉപയോഗിക്കാനും മടിക്കുന്നു. എന്നാല്‍ പുതിയ 50, 20 നോട്ടുകള്‍ കൂടി
വ്യവഹാരത്തിനെത്തുന്നതോടെ ചില്ലറ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക്കൂട്ടുന്നത്.
അതേസമയം പുതിയ നോട്ടുകളുടെ പ്രിന്റിങ് തുടങ്ങുന്നത് സംബന്ധിച്ചൊന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. നോട്ട് പ്രതിസന്ധി തീരാന്‍ 50 ദിവസം വേണമെന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്. പിന്നാലെ ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളും കൊണ്ടുവന്നു.