മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ രേഖകള്‍ ഇല്ലാതെ മാറ്റി നല്‍കിയതിന് സിബിഐ അറസ്റ്റു ചെയ്ത ആര്‍ബിഐ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്തതായി റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര കോടി രൂപ നോട്ടുകള്‍ മാറ്റി നല്‍കിയതിന് റിസര്‍വ് ബാങ്ക് ഇഷ്യൂ വകുപ്പിലെ സീനിയര്‍ സ്‌പെഷ്യല്‍ അസ്റ്റിസ്റ്റന്റ് കെ.മൈക്കലാണ് ഇന്നലെ ബംഗളൂരുവില്‍ അറസ്റ്റിലായത്. അതിനിടെ, അസാധുവാക്കലിന് ശേഷം 12.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഈ മാസം പത്തു വരെയുള്ള കണക്കുകളാണിത്. 4.61 ലക്ഷം കോടി രൂപ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി പറഞ്ഞു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പണം സൂക്ഷിച്ചു വെക്കാതെ ജനങ്ങള്‍ സ്വതന്ത്രമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- 8 years ago
chandrika