ബംഗളൂരു: ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ആര്‍ബിഐ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കലാണ് അറസ്റ്റിലായത്. അനധികൃതമായി കോടികളുടെ പണം മാറ്റി നല്‍കിയെന്ന കുറ്റത്തിനാണ് ഇയാളെ സിബിഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നോട്ടു അസാധുവാക്കലിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതിന് പല തരത്തിലുള്ള സംഘങ്ങള്‍ രംഗത്തെത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്.
ബംഗളൂരുവില്‍ നടത്തിയ മറ്റു റെയ്ഡുകളിലായി കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിലെ ഏഴു പേരെ പിടികൂടി. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ജനാതാദള്‍ സെക്കുലര്‍ നേതാവും കാസിനോ ഉടമയുമായ കെ.സി വീരേന്ദ്രയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് 5.7 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ കണ്ടെടുത്തു.
ഒന്നര കോടി വെളുപ്പിച്ചു നല്‍കി; ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Tags: 500&1000500&1000rs