X
    Categories: Money

വായ്പയെടുത്തവര്‍ക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പകള്‍ പുനഃ സംഘടിപ്പിക്കാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്.

കോവിഡിന്റെ ആദ്യ തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഈസമയത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ പുനഃ സംഘടന പദ്ധതി അനുവദിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ വായ്പ പുനഃ സംഘടന പദ്ധതിയാണ് റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 30 വരെയാണ് ഇതിന് പ്രാബല്യം. അപേക്ഷിച്ച് 90 ദിവസത്തിനകം ഇത് നടപ്പാക്കണം. ഇത് ഒറ്റത്തവണ പദ്ധതിയാണ്. ആദ്യത്തെ വായ്പ പുനഃ സംഘടന പദ്ധതി പ്രയോജനപ്പെടുത്തിയവര്‍ക്കും റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഒന്നാം കോവിഡ് തരംഗത്തില്‍ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നേരിടുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി.

 

 

Test User: