ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനം നാളെ നടക്കും. ആര്‍.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് പലിശനിരക്കില്‍ വരുത്തുക.
ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആര്‍.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുന്നത്. റീടെയില്‍ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍.ബി.ഐ നിരക്കില്‍ നേരിയ വര്‍ധന വരുത്തുകയെന്നാണ് സൂചന.
ഡിസംബറിലെ വായ്പ അവലോകനത്തില്‍ പലിശനിരക്കില്‍ ആര്‍.ബി.ഐ 35 ബേസിക് പോയിന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു. നേരത്തെ തുടര്‍ച്ചയായി 50 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു.