സിപിഎമ്മിനെ വിമര്‍ശിച്ച് റസാഖിന്റെ ഭാര്യ ഷീജ രംഗത്ത്. ഒരാഴ്ച മുമ്പ് പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഷീജ പറഞ്ഞു. ലോക്കല്‍ ഏര്യാ സെക്രട്ടറിമാര്‍ക്ക് ഫാക്ടറി പ്രശ്‌നം നേരത്തെ തന്നെ അറിയാമായിരുന്നു. നിങ്ങള്‍ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി പരിഹസിച്ചെന്നും ഷീജ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ റസാഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് വീടിന് സമീപമുള്ള പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തില്‍ ദിവസവും 100 കിലോ സംസ്‌കരണത്തിനാണ് അനുമതിയുള്ളത്. എന്നാല്‍ വളരെക്കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്‌കരണം നടക്കുന്നുണ്ടെന്നും അത് പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരും റസാഖിന്റെ കുടുംബവും പലതവണ പരാതി നല്‍കിയിരുന്നു. പരാതിക്കെട്ടും ആത്മഹത്യാക്കുറിപ്പും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയാണ് റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.