X

റസാഖ് പയമ്പ്രോട്ടിന്റെ മരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി കുടുംബവും സമരസമിതിയും

റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലെ വരാന്തയില്‍ തൂങ്ങി മരിക്കാനിടയായ സാഹചര്യത്തില്‍ നിയമ നടപടികള്‍ ഊര്‍ജിതമാക്കി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിനെതിരായ സമരസമിതിയും രംഗത്ത്. പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരന്‍ നല്‍കിയ റിട്ട. ഹരജിയില്‍ എതിര്‍ കക്ഷികളോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈകോടതി.

ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എതിര്‍ കക്ഷികളായ അറുപേര്‍ക്കാണ് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുള്ള അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖേനെയാണ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

 

webdesk14: